ഗ്രൂപ്പില്ലെങ്കിൽ കേരളത്തിൽ യു.ഡി.എഫ് കൊയ്തടുക്കും

Tuesday 20 February 2024 12:00 AM IST

കൊല്ലം: ഗ്രൂപ്പ് മാറ്റിവച്ച് കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മഹാവിജയം ഉണ്ടാകുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റും മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ പറഞ്ഞു. 92 വയസ് പിന്നിട്ട പത്മരാജന് പ്രായത്തിന്റെ അവശതകളുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ സഹപ്രവർത്തകരും കുടുംബാംഗങ്ങളും അനുവദിക്കുന്നില്ല. പക്ഷേ, മനസിനും ചിന്തകൾക്കും തെല്ലും തളർച്ചയില്ല. ചെയർമാനായ കൊല്ലം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിൽ രാവിലെയെത്തും. കൊല്ലം ആനന്ദവല്ലീശ്വരത്താണ് താമസം. രാജ്യത്ത് പാ‌ർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചൂട് തിളച്ചുതുടങ്ങവേ, സി.വി. പത്മരാജന്റെ മനസിലും തിരഞ്ഞെടുപ്പ് ഓർമ്മകൾ തിളയ്ക്കുകയാണ്.

 കേരളത്തിൽ യു.ഡി.എഫ് 2019 ആവർത്തിക്കുമോ?

കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് മാറ്റിവച്ച് പ്രവർത്തിച്ചാൽ യു.ഡി.എഫ് മഹാവിജയം കൊയ്യും. ഗ്രൂപ്പിന്റെ കാലമൊക്കെ കഴിഞ്ഞു. പ്രവർത്തകർക്ക് ഗ്രൂപ്പ് കളിയോട് താത്പര്യമില്ല. കേരളത്തിൽ യു.ഡി.എഫിന് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ട്.

 ദേശീയതലത്തിൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നു?

നല്ല നേതാക്കളൊന്നും കോൺഗ്രസ് വിട്ടിട്ടില്ല. ഞാൻ എന്തായാലും മരിക്കുന്നതുവരെ കോൺഗ്രസ് പ്രവർത്തകനായിരിക്കും. എന്റെ അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയും.

 ദേശീയതലത്തിലെ അവസ്ഥ?

പ്രതീക്ഷിച്ചതിനെക്കാൾ നല്ല പ്രവർത്തനമാണ് ഖാർഗെ കാഴ്ചവയ്ക്കുന്നത്. രാഹുൽ ഗാന്ധി കൂടുതൽ ജനകീയനായി മാറുന്നുണ്ട്. നിലവിലെ കോൺഗ്രസ് നേതൃത്വത്തിന് രാജ്യത്ത് വലിയ മാറ്റം സൃഷ്ടിക്കാനാകും.

 കേരളത്തിലെ നേതാക്കളോട് പറയാനുള്ളത് ?

ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരെ സ്ഥാനാർത്ഥിയാക്കണം. നല്ല വ്യക്തിത്വമുള്ളവരെ പരിഗണിക്കണം. രാജ്യത്ത് മതേതരത്വം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അത് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കണം. ഒറ്റക്കെട്ടായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തണം.

 ഇന്ത്യ മുന്നണിയുടെ സാദ്ധ്യത?

ബി.ജെ.പി വിരുദ്ധ മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ തീവ്രമായ പരിശ്രമം ഉണ്ടാകണം. മതേതര ശക്തികളൂടെ കൂട്ടായ്മ രൂപപ്പെട്ടാൽ കോൺഗ്രസിന് നിർണായക സ്വാധീനമുള്ള സർക്കാർ രാജ്യത്ത് അധികാരത്തിൽ വരും.

 മനസിൽ നിറഞ്ഞു നിൽക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്?

1980ലെ തിരഞ്ഞെടുപ്പ് കാലം. അന്ന് ഞാൻ കൊല്ലം ഡി.സി.സി പ്രസിഡന്റാണ്. ആർ.എസ്.പി നേതാവായ

എൻ. ശ്രീകണ്ഠൻ നായർ തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ ജയിച്ച് അജയ്യനായി നിൽക്കുന്ന സമയം. അന്ന് ഞങ്ങൾ ബി.കെ. നായരെ സ്ഥാനാർത്ഥിയാക്കി. ഞങ്ങൾ ഒറ്റെക്കെട്ടായി രാപകലില്ലാതെ പ്രചാരണം നടത്തി. ശ്രീകണ്ഠൻ നായർ കൊല്ലത്ത് വീണു. ബി.കെ. നായർ വിജയിച്ചു.

തൃ​ശൂ​രി​ൽ​ ​ ​ബി.​ജെ.​പി​ ​മൂ​ന്നാ​മ​താ​കും:
ടി.​എ​ൻ.​പ്ര​താ​പൻ

തൃ​ശൂ​ർ​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​വ​രു​മ്പോ​ൾ​ ​തൃ​ശൂ​ർ​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ബി.​ജെ.​പി​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​പോ​കു​മെ​ന്ന് ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി.​ ​അ​തേ​സ​മ​യം​ ​സു​രേ​ഷ് ​ഗോ​പി​ ​ന​ല്ല​ ​സി​നി​മാ​ന​ട​നാ​ണെ​ന്നും​ ​ഇ​നി​യും​ ​സം​സ്ഥാ​ന​ ​-​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ​ ​കി​ട്ട​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹ​മെ​ന്നും​ ​പ്ര​താ​പ​ൻ​ ​പ​റ​ഞ്ഞു.
ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ശ​ത്രു​ ​ബി.​ജെ.​പി​യാ​ണ്.​ ​എ​ന്നാ​ൽ,​ ​കേ​ര​ള​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ത​മ്മി​ലാ​ണ് ​മു​ഖ്യ​മ​ത്സ​രം.​ ​ഏ​തെ​ങ്കി​ലും​ ​ഒ​ത്തു​തീ​ർ​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബി.​ജെ.​പി​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​സി.​പി.​എം​ ​ശ്ര​മി​ച്ചാ​ൽ​ ​തൃ​ശൂ​രി​ലെ​ ​ന​ല്ല​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ ​ചു​ട്ട​മ​റു​പ​ടി​ ​ന​ൽ​കും.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഉ​പ്പും​ ​ചോ​റും​ ​തി​ന്ന് ​കി​ട്ടാ​വു​ന്ന​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​എ​ല്ലാം​ ​വാ​ങ്ങി​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​കു​ന്ന​വ​രു​ണ്ട്.​ ​അ​വ​രൊ​ക്കെ​ ​കു​റ​ച്ചു​ക​ഴി​ഞ്ഞാ​ൽ​ ​ച​രി​ത്ര​ത്തി​ൽ​ ​നി​ന്ന് ​ച​വ​റ്റു​കു​ട്ട​യി​ലേ​ക്ക് ​പോ​കും.​ ​കാ​ലം​ ​അ​ത് ​തെ​ളി​യി​ക്കു​മെ​ന്നും​ ​പ്ര​താ​പ​ൻ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

'​സ​ന്ദേ​ശ​യാ​ത്ര​'​ 20​ ​മു​തൽ
തൃ​ശൂ​ർ​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ൽ​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി​ ​ന​യി​ക്കു​ന്ന​ ​'​വെ​റു​പ്പി​നെ​തി​രെ​ ​സ്‌​നേ​ഹ​ ​സ​ന്ദേ​ശ​യാ​ത്ര​'​ 20​ ​മു​ത​ൽ​ ​മാ​ർ​ച്ച് 5​ ​വ​രെ​ ​ന​ട​ക്കും.​ 20​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​വ​ട​ക്കേ​ക്കാ​ട് ​എ.​ഐ.​സി.​സി​ ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​ദ​യാ​ത്ര​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​ ​വി.​എം.​സു​ധീ​ര​ൻ,​ ​കെ.​മു​ര​ളീ​ധ​ര​ൻ,​ ​എം.​പി​മാ​രാ​യ​ ​ശ​ശി​ ​ത​രൂ​ർ,​ ​അ​ബ്ദു​സ​മ​ദ് ​സ​മ​ദാ​നി​ ​തു​ട​ങ്ങി​യ​വ​ർ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​യാ​ത്ര​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.