ആസ്റ്ററിൽ ഒത്തുചേർന്നു

Tuesday 20 February 2024 2:32 AM IST

കൊച്ചി: അർബുദത്തിന്റെ വേദനകളിൽ നിന്ന് മുക്തി നേടിയവർ ആസ്റ്ററിൽ ഒത്തുചേർന്നു. ഇരുപതിലേറെപ്പേരാണ് ഒത്തുകൂടിയത്. ക്യാൻസറിനോടുള്ള പോരാട്ടത്തിന്റെ നാളുകളാണ് പലർക്കും കണ്ണീരോടെ ഓർക്കാനുണ്ടായിരുന്നത്. ഇനിയുള്ള പ്രതീക്ഷകളുടെ പ്രതീകമായി ആശുപത്രിയങ്കണത്തിൽ പൂച്ചെടികൾ നട്ടു. റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദുർഗപൂർണ, സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ, ഹെമാറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി സീനിയർ കൺസൽട്ടന്റ് ഡോ. രാമസ്വാമി. എൻ.വി, ഹെമാറ്റോളജി ആൻഡ് ഹേമറ്റോ ഓങ്കോളജി കൺസൾട്ടന്റ് ഡോ. ദീപക് ചാൾസ്, ആസ്റ്റർ മെഡ്സിറ്റി ഹെഡ് ഒഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement