വന്യജീവികളുടെ ഉപദ്രവത്തിൽ നിന്ന് മനുഷ്യ ജീവൻ രക്ഷിക്കണം

Tuesday 20 February 2024 1:44 AM IST

കൊട്ടാരക്കര: ഉപദ്രവകാരികളായ മൃഗങ്ങളെ ഇല്ലാതാക്കാനും മനുഷ്യ ജീവൻ സംരക്ഷിക്കാനും അടിയന്തര നടപടി ഉണ്ടാകണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ സംരക്ഷണ വേലിയോ, കിടങ്ങോ നി‌ർമ്മിച്ച് മനുഷ്യന്റെ ജീവൻ സംരക്ഷിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് അലക്സ് മാമ്പുഴ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും ശാശ്വതമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സഹദേവൻ ചെന്നാപ്പാറ അദ്ധ്യക്ഷനായി. സെക്രട്ടറി സാംസൺ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻപിള്ള, അയ്യൂബ് ഖാൻ, അഡ്വ.ശ്യാം ജെ.സാം, സംസ്ഥാന വനിതാ പ്രസിഡന്റ് സൂര്യകല, ഷാജി അമ്പലത്തുംകാല, രമാ മോഹൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement