ഈ ജില്ലയിലെ 39 ഗ്രാമങ്ങളുടെ മുഖച്ഛായ മാറും,​ ഭൂവുടമകൾ കോടീശ്വരൻമാരാകും,​ സംസ്ഥാനത്ത് ഒരുങ്ങുന്നത് വമ്പൻ പദ്ധതി

Tuesday 20 February 2024 11:21 PM IST

ക​ല്ല​ടി​ക്കോ​ട്:​ ​പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈവേയിൽ വ​രു​ന്ന​ത് 48 അ​ടി​പ്പാ​ത​ക​ളും ര​ണ്ട് റെ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ളും. ഗ​താ​ഗ​ത ത​ടസ​മി​ല്ലാ​തെ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ പാ​ക​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​രു​ത​റോ​ഡ് മു​ത​ൽ കോ​ഴി​​ക്കോ​ട് ഒ​ള​വ​ണ്ണ വ​രെ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന 121 മീ​റ്റ​ർ പാ​ത​യാ​ണ് ഗ്രീൻഫീൽഡ് ഹൈവേ. പദ്ധതി യാഥാർത്ഥ്യമായാൽ കോ​ഴി​ക്കോ​ടി​നും പാ​ല​ക്കാ​ടി​നും ഇ​ട​യി​ൽ പ​ര​മാ​വ​ധി യാ​ത്ര സ​മ​യം ര​ണ്ട് മ​ണി​ക്കൂ​റാ​യി കു​റ​ക്കാ​നാകുമെന്നാണ് പ്രതീക്ഷ.

ഒ​​​രു​ ​കി​​​ലോ​​​മീ​​​റ്റ​​​ർ​ ​നി​​​ർ​​​മ്മി​ക്കാ​ൻ​ ​ചെ​​​ല​​​വ് 66​ ​കോ​​​ടി

പാ​ല​ക്കാ​ട്‌​ ​-​കോ​ഴി​ക്കോ​ട് ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​ഹൈ​വേ​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​നി​ർ​മ്മി​ക്കാ​ൻ​ 66​ ​കോ​ടി​ ​ചെ​ല​വ് ​വ​രു​മെ​ന്ന് ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്‌​ദ്ധ​ർ.​ ​വ​ന​ഭൂ​മി​യും​ ​ച​തു​പ്പു​നി​ല​ങ്ങ​ളും​ ​തി​ര​ക്കേ​റി​യ​ ​പ​ട്ട​ണ​ങ്ങ​ളും​ ​ഒ​ഴി​വാ​ക്കി​ ​നി​ർ​മ്മി​ക്കു​ന്ന​ ​പാ​ത​ക്ക് 7938​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ആ​കെ​ ​നി​ർ​മ്മാ​ണ​ ​ചെ​ല​വ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ 83.29​ ​ശ​ത​മാ​നം​ ​കൃ​ഷി​ഭൂ​മി​യി​ലൂ​ടെ​യാ​ണ് ​പാ​ത​ ​ക​ട​ന്നു​പോ​കു​ക.​ ​എ​ൻ.​എ​ച്ച് 544,​ ​എ​ൻ.​എ​ച്ച് 66​ ​പാ​ത​ക​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​പ്ര​ധാ​ന​ ​ഇ​ട​നാ​ഴി​യാ​വും​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​ഹൈ​വേ.
തു​ട​ക്ക​ത്തി​ൽ​ ​സ്ഥ​ല​മെ​ടു​പ്പി​ന് ​നാ​ല് ​ഡെ​പ്യൂ​ട്ടി​ ​ത​ഹ​സി​ൽ​ദാ​റു​മാ​രെ​യാ​ണ് ​നി​യ​മി​ച്ചി​രു​ന്ന​ത്.​ ​ഇ​വ​ർ​ക്ക് ​കീ​ഴി​ൽ​ ​ഏ​ഴ് ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​അ​നു​ബ​ന്ധ​ ​ജോ​ലി​ക​ൾ​ക്ക് ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​ജി​ല്ല​യി​ൽ​ ​ക​രി​മ്പ,​ ​മ​രു​ത​റോ​ഡ് ​വി​ല്ലേ​ജു​ക​ളി​ലാ​ണ് ​സ്ഥ​ല​മെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്രാ​ഥ​മി​ക​ ​സ​ർ​വേ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​

 നഷ്ടപരിഹാരം എവിടെ

മൂ​ന്നു​വ​ർ​ഷം ​മു​മ്പ് ആ​രം​ഭി​ച്ച പ​ദ്ധ​തി പ്ര​വ​ർത്ത​ന​ങ്ങ​ൾ അതിവേഗം പുരോഗമിക്കുമ്പോഴും പ​ല​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ൽ അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. വി​ശ​ദ​ മൂ​ല്യ​നി​ർ​ണ​യ റി​പ്പോ​ർ​ട്ട് അ​ഥ​വ ഡി.​വി.​ആ​റി​ന്റെ കേ​ന്ദ്ര ത​ല അം​ഗീ​കാ​രം കി​ട്ടാ​ത്ത​താ​ണ് ഭൂ​വു​ട​മ​ക​ളെ ദു​രി​ത​ത്തി​ലാ​ക്കുന്നത്. നാ​ല് വി​ല്ലേ​ജു​ക​ളി​ലെ സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ ന​ഷ്ട​പ​രി​ഹാ​ര തു​ക കി​ട്ടാ​ൻ വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യി​ലാ​ണ്. ഇ​തി​നി​ട​യി​ൽ സ്ഥ​ല​മെ​ടു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥ​ലം മാ​റി​യ​തും ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വും വി​ന​യാ​യി. സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈവേക്ക് ഭൂ​മി​യും മ​റ്റും വി​ട്ടു​കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. അ​തി​നി​ടെ ത​ച്ച​മ്പാ​റ, തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നിവാസികൾ ക​ള​ക്ട​റെ ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ച്ചു.

 ഗ്രാമങ്ങളുടെ മുഖഛായ മാറും

റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നാ​യി 58,400 മെ​ട്രി​ക് ട​ൺ മ​ണ്ണാ​ണ് ഉ​പ​യോ​ഗി​ക്കു​ക. 1,22,470 മ​ര​ങ്ങ​ൾ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ന്ന് വെ​ട്ടി​മാ​റ്റും. 2000ൽ ​പ​രം ഉ​ട​മ​ക​ളു​ടെ ഭൂ​മി കേ​ന്ദ്ര ദേ​ശീ​യ​പാ​ത ഉ​പ​രി​ത​ല​മ​ന്ത്രാ​ല​യം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ 2000 കോ​ടി രൂ​പ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മാ​ത്രം വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ പാ​ല​ക്കാ​ട് താ​ലൂ​ക്ക്, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ 21 വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​കു​ക. ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈവേ വ​രു​ന്ന​ത് വ​ഴി ചെ​ന്നൈ -​കോ​ഴി​ക്കോ​ട് വ്യ​വ​സാ​യ ഇ​ട​നാ​ഴി​ക്ക് ബ​ദ​ലാ​വും. 37,130 മെ​ട്രി​ക് ട​ൺ സ്റ്റീ​ലും 1,060,610 മെ​ട്രി​ക് ട​ൺ മ​ണ​ലും നി​ർമ്മാ​ണ​ത്തി​ന് വേ​ണം. 39 ഗ്രാ​മ​ങ്ങ​ളു​ടെ മു​ഖഛാ​യ ത​ന്നെ മാ​റ്റി​മ​റി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.