അസിം പ്രേംജി സർവകലാശാല ബിരുദ പ്രവേശന പരീക്ഷ ഏപ്രിൽ ഏഴിന്

Wednesday 21 February 2024 12:22 AM IST

തിരുവനന്തപുരം: അസിം പ്രേംജി സർവകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ ഏഴിന് നടക്കും. മുഴുവൻ സമയ നാല് വർഷ ബി.എ ഓണേഴ്‌സ്, ബി.എസ്‌.സി ഓണേഴ്‌സ്, ഡ്യുവൽ ഡിഗ്രി ബി.എസ്‌.സി ബി.എഡ് കോഴ്‌സുകളിലാണ് പ്രവേശനം. സർവകലാശാലയുടെ ബാംഗളൂർ, ഭോപ്പാൽ കാമ്പസുകളിലാണ് അഡ്മിഷൻ ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 6. വിദ്യാർഥികൾക്ക് സർവ്വകലാശാലയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ട്. അഭിമുഖം ഈ വർഷം ഏപ്രിലിൽ നടക്കും. കോഴ്‌സുകൾ ജൂലൈയിൽ ആരംഭിക്കും. പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീ എന്നിവയിൽ ഇളവ് നൽകുന്ന സ്‌കോളർഷിപ്പുകൾ ലഭിക്കും.