കാട്ടാന ദുരിതം നേരിട്ടവർക്ക് ബോചെയുടെ അഞ്ച് ലക്ഷം രൂപ

Wednesday 21 February 2024 12:28 AM IST

കൊച്ചി: വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാനകളുടെ ആക്രമണത്തിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് ബോചെ അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകി. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തിനും, കുറുവാദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗൈഡ് വാച്ചർ പാക്കം വെള്ളച്ചാലിൽ പോളിന്റെ കുടുംബത്തിനും, കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ കരേറിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത് എന്ന വിദ്യാർത്ഥിക്കുമാണ് ബോചെ അവരുടെ വീടുകളിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യത്തിൽ തുക കൈമാറിയത്. ദുരിതത്തിലായ മൂന്ന് കുടുംബങ്ങളിലേയും അംഗങ്ങൾക്ക് ബോചെ വിൻ (ബോചെ ടീ) കമ്പനിയിൽ 50000 രൂപ മാസവരുമാനം ലഭിക്കുന്ന ജോലി നൽകുമെന്നും ബോചെ അറിയിച്ചു.