ജി.പി.ടി ഹെൽത്ത്‌കെയർ ഓഹരി വില്പന
Wednesday 21 February 2024 12:32 AM IST
കൊച്ചി: മുൻനിര മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായ ഐ.എൽ.എസ് ഹോസ്പിറ്റൽസ് ഉടമകളായ ജി.പി.ടി ഹെൽത്ത്‌കെയറിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) നാളെ ആരംഭിക്കും. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിയുടെ നിശ്ചിത വില 177 രൂപ മുതൽ 186 രൂപ വരെയാണ്. ഫെബ്രുവരി 26ന് വില്പന അവസാനിക്കും. നിക്ഷേപകർക്ക് വാങ്ങാവുന്ന ഏറ്റവും ചുരുങ്ങി ഓഹരികൾ 80 ആണ്. 525 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.