ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതൽ നടപടികൾ : മന്ത്രി പി.രാജീവ്

Thursday 22 February 2024 1:54 AM IST
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദർശിക്കുന്നു.

കൊച്ചി: കഴിഞ്ഞ മാർച്ചിൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്‌നി സുരക്ഷയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രിയുടെ നേതൃത്വത്തിൽ നേരിട്ട് വിലയിരുത്തി. പ്ലാന്റ് സന്ദർശിച്ച ശേഷം മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കളക്ടറുടെ ചേംബറിൽ ചേർന്നു.

തീപിടിത്തമുണ്ടായ സന്ദർഭത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. ബയോ മൈനിംഗ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കി. ജൂൺ മാസത്തോടെ 30 ശതമാനം അവശിഷ്ടങ്ങൾ മാറ്റാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വാഹനങ്ങൾ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ എല്ലായിടത്തും എത്തിച്ചേരുന്നതിനുള്ള

റോഡ് സൗകര്യം 85 ശതമാനം പൂർത്തിയാക്കി

ഉൾവശത്തേക്കുള്ള റോഡുകളും രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും

പൂർത്തിയായ റോഡുകളിൽ ഫയർ എൻജിൻ എത്തുന്നതിന് പര്യാപ്തമാണോ എന്ന് അടുത്ത ദിവസം പരിശോധിക്കും.

ഫയർ ആൻഡ് റെസ്‌ക്യു വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും ഉള്ളിലേക്കുള്ള ബാക്കിയുള്ള റോഡുകൾ നിർമ്മിക്കുക.

16, 25 ടൺ ഫയർ എൻജിനുകൾക്ക് റോഡ് പര്യാപ്തമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കും

30 സ്ട്രീറ്റ് ലൈറ്റുകൾ രണ്ടാഴ്ചയ്ക്കകം കോർപ്പറേഷൻ സ്ഥാപിക്കും

ടാങ്കുകളും ജലസംഭരണികളും ഹൈഡ്രന്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ ഉള്ളി​ലേയ്ക്ക് ഫയർ എൻജിനുകൾ പോകേണ്ട

അഞ്ച് ഹൈഡ്രന്റുകളി​ൽ മൂന്നെണ്ണമാണ് പ്രവർത്തിക്കുന്നത്

രണ്ടെണ്ണം രണ്ടു ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കും

75 ലക്ഷം രൂപ ചെലവിൽ 12 ഹൈഡ്രന്റുകൾ അധികമായി സ്ഥാപിക്കും

മൊത്തം കവറേജിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം ഇവ സ്ഥാപിക്കും

നിലവിൽ 50,000 ലിറ്ററിന്റെ ഒരു ടാങ്കാണ് നിർമ്മിച്ചിട്ടുള്ളത്

50000 ലിറ്ററിന്റെ മൂന്ന് ടാങ്കുകൾ കൂടി അടിയന്തരമായി നിർമ്മിക്കും

2 ലക്ഷം ലിറ്റർ ജലം ശേഖരിക്കാൻ കഴിയും. മൂന്ന് മോട്ടോറുകൾ പ്രവർത്തിക്കുന്നുണ്ട്

9 ക്യാമറകളും ബയോമൈനിംഗുമായി ബന്ധപ്പെട്ട 12 ക്യാമറകളും ഉൾപ്പടെ 21 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്

ക്യാമറകളുടെ ആക്‌സസ് ഫയറിനും പൊലീസിനും നൽകും

25 ഫയർ വാച്ചർമാരെ കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്