അഞ്ചുമനയിൽ തങ്കധ്വജം പ്രതിഷ്ഠിച്ചു
Thursday 22 February 2024 1:16 AM IST
കൊച്ചി: ഇടപ്പിള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലെ തങ്കധ്വജപ്രതിഷ്ഠ തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ നിർദ്ദേശത്തിൽ പുലിയന്നൂർ രാഹുൽ നാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ദിലീപ് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നിർവഹിച്ചു.
അഞ്ചുമന വിശ്വകർമ്മ ധർമ്മോദ്ധാരണ സമാജം പ്രസിഡന്റ് കെ.എൻ സജീവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സ്ഥപതി പാലാ പ്രദീപ്, ചെമ്പുപറകൾ നിർമ്മിച്ച അനു അനന്തൻ ആചാരി, മൂത്താശാരി എരൂർ മുക്കത്ത് ഷാജി, സ്വർണ്ണപ്പണി മധുരൈ ബാലകൃഷ്ണൻ ആചാരി എന്നിവരെ ആദരിച്ചു. കൗൺസിലർ ശാന്ത വിജയൻ, കൊടിമര നിർമ്മാണകമ്മിറ്റി ജനറൽ കൺവീനർ എ.ജി മോഹനൻ, സമാജം ജനറൽ സെക്രട്ടറി ടി.എം. ശിവൻ, സെക്രട്ടറി സി.എൻ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.