ആന്റിബയോട്ടിക് ഇനി നീല കവറിൽ

Thursday 22 February 2024 4:23 AM IST

തിരുവനന്തപുരം:ആന്റിബയോട്ടിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ സ്റ്റോറുകളും ആശുപത്രി ഫാർമസികളും വഴി ആന്റിബയോട്ടിക്കുകൾ നീലക്കവറിൽ നൽകും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതല്ല എന്ന പോസ്റ്റർ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും പതിപ്പിക്കും. ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്ക് പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും.

മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എ.എം.ആർ. ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

എറണാകുളത്ത് ജില്ലാതല ആന്റിബയോഗ്രാം പുറത്തിറിയതിന്റെ ഭാഗമായി നടപ്പാക്കിയ സംവിധാനമാണ് സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നത്.

കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും ലൈസൻസ് റദ്ദാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്ന പൊതുജനങ്ങൾ 1800 4253182എന്ന ടോൾ ഫ്രീ നമ്പരിൽ അറിയിക്കണം.

Advertisement
Advertisement