കണ്ണൂർ സർവകലാശാല വാർത്തകൾ

Thursday 22 February 2024 12:00 AM IST

പരീക്ഷാ വിജ്ഞാപനം

ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ) പരീക്ഷകൾക്ക് 27 മുതൽ മാർച്ച് 5 വരെ പിഴയില്ലാതെയും 7 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. വിജ്ഞാപനം വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാം. മേഴ്സി ചാൻസ് പരീക്ഷ എഴുതുന്നവർ ഫീസടച്ച് റീ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം.

ടൈംടേബിൾ

മാർച്ച് 13ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (2019 അഡ്മിഷൻ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Advertisement
Advertisement