ലക്ഷ്മി വിജയൻ കൊൽക്കത്ത യൂണി. സിൻഡിക്കേറ്റംഗം
Thursday 22 February 2024 12:00 AM IST
തിരുവനന്തപുരം: കൊൽക്കത്തയിലെ സംസ്‌കൃത കോളേജ് ആൻഡ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗമായി മലയാളിയായ ഡോ. വി.ടി. ലക്ഷ്മി വിജയനെ നാമനിർദ്ദേശം ചെയ്തു. യൂണിവേഴ്സിറ്റിയുടെ ചാൻസലർ കൂടിയായ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസാണ് ലക്ഷ്മിയെ നിയമിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് സംസ്‌കൃത കോളേജ് ന്യായ വിഭാഗം അദ്ധ്യാപികയാണ്.