എം.ജി സർവകലാശാല വാർത്തകൾ

Wednesday 21 February 2024 11:32 PM IST

പരീക്ഷകൾക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റർ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകളുടെ (സി.ബി.സി.എസ് 2021 അഡ്മിഷൻ റഗുലർ, 2017, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മാർച്ച് 2 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.വോക് (2021 അഡ്മിഷൻ റഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്‌കീം) പരീക്ഷകൾക്ക് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം.


പരീക്ഷാ തീയതി

പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ, എം.എസ്‌സി, എം.കോം (2016, 2017, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ് ഡിസംബർ 2023) മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് അഞ്ചിനും നാലാം സെമസ്റ്റർ പരീക്ഷകൾ ഏപ്രിൽ ഒന്നിനും ആരംഭിക്കും.


പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.എ മോഹിനിയാട്ടം (സി.ബി.സി.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017-22 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 5, 6, 7, 11 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

Advertisement
Advertisement