താപനില ഉയരുന്നു: ഓഫീസുകളിലും ജാഗ്രത വേണം

Wednesday 21 February 2024 11:42 PM IST

കൊല്ലം: ജില്ലയിൽ ചൂട് കൂടിവരുന്ന സാഹചര്യത്തിൽ അഗ്‌നിബാധ ഒഴിവാക്കാൻ എല്ലാ സർക്കാർ ഓഫീസുകളിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എൻ.ദേവിദാസ് മുന്നറിയിപ്പ് നൽകി.

നിർദ്ദേശങ്ങൾ
 ഫയലുകൾ അലമാരകൾക്കുള്ളിൽ അടുക്കിവയ്ക്കണം. വേസ്റ്റ് പേപ്പറുകൾ, കാർഡ് ബോർഡ് പെട്ടികൾ തുടങ്ങിയവ കൂട്ടിയിടരുത്

 ഓഫീസുകൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധിക്കണം
 രാത്രിയിൽ മെഴുകുതിരി-വിളക്ക് എന്നിവ കരുതലോടെ ഉപയോഗിക്കണം
 അടുത്തുള്ള ഫയർ സ്റ്റേഷന്റെ നമ്പർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം
 പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഇലക്ട്രിക്, വയറിംഗ് സുരക്ഷ ഉറപ്പാക്കണം
 ഓഫീസ് സമയത്തിന് ശേഷം കമ്പ്യൂട്ടറുകൾ, ഫാനുകൾ, ലൈറ്റുകൾ, യു.പി.എസ്, റൗട്ടർ, എ.സി തുടങ്ങിയവ സ്വിച്ച് ഓഫ് ചെയ്യണം
 സ്വിച്ചുകളും സോക്കറ്റുകളും ചൂടാകുക, കരിഞ്ഞുപോവുക, സ്വിച്ചുകളിൽ നിന്നും മറ്റും ചെറിയ ഷോക്ക് ഏൽക്കുക തുടങ്ങിയ സൂചനകൾ കണ്ടാൽ വിദഗ്ദ്ധ പരിശോധന നടത്തണം

 ഓഫീസ് വളപ്പിൽ മാലിന്യങ്ങൾ കൂട്ടിയിടരുത്

Advertisement
Advertisement