കേരളസർവകലാശാല

Thursday 22 February 2024 12:00 AM IST

എം.എഡ്. പ്രവേശനം

അഫിലിയേ​റ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ എം.എഡ് കോഴ്സിലേയ്ക്ക് 23ന് തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വെബ്സൈറ്റ്: https://admissions.keralauniversity.ac.in

പരീക്ഷാഫലം

ജൂലായിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ്

മാർച്ച് 18ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലി​റ്റി) (2015 സ്‌കീം - റെഗുലർ - 2023 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ മാർച്ച് ഒന്നു വരെയും 400 രൂപ പിഴയോടെ മാർച്ച് 4 വരെയും ഓൺലൈനായി അപേക്ഷിക്കാം.