എ.ഡി.ജി.പി ഗോപേഷ് അഗർവാൾ കേന്ദ്രത്തിലേക്ക്

Thursday 22 February 2024 12:02 AM IST

തിരുവനന്തപുരം: എ.ഡി.ജി.പി ഗോപേഷ് അഗർവാൾ കേന്ദ്ര ഭ്യന്തര മന്ത്രാലയത്തിലെ ബ്യൂറോ ഒഫ് പൊലീസ് റിസർച്ച് ആൻ‌ഡ് ഡവലപ്മെന്റിലേക്ക് ഡെപ്യൂട്ടേഷനിൽ പോകും. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട്. മഞ്ചേശ്വരം ഫാഷൻ ജുവലറി തട്ടിപ്പ് അന്വേഷിച്ചത് ഗോപേഷിന്റെ നേതൃത്വത്തിലാണ്. 1998 ഐ.പി.എസ് ബാച്ചുകാരനാണ്.