ക്വയ്ലോൺ പുവർ ഹോമിൽ സ്നേഹവിരുന്ന്

Thursday 22 February 2024 12:37 AM IST

കൊല്ലം: ശ്രീനാരയണ കോളേജ് യൂണിയൻ മുണ്ടയ്ക്കൽ ക്വയ്ലോൺ പുവർ ഹോമിൽ എല്ലാ മാസവും നടത്തുന്ന സംഗീത സാന്ത്വിനി പ്രൊജക്ടും പൊതിച്ചോർ വിതരണവും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ അഡ്വൈസർ ഡോ. നിഖിൽ ചന്ദ്ര അദ്ധ്യക്ഷനായി. പുവർഹോം ഓഫീസ് അസിസ്റ്റന്റ് ആർ. ബിന്ദു സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്ററും കോളേജ് യൂണിയൻ ആർട്സ് ക്ളബ്ബ് അഡ്വൈസറുമായ പി.ജെ. അർച്ചന നന്ദിയും പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ എ. ആകാശ്, രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ജെ.ആർ. വൈഭവ് എന്നിവർ സംസാരിച്ചു. കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാ മാസവും അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനായി ഒരുക്കുന്ന പരിപാടിയാണ് സംഗീതസാന്ത്വനി. ഈ ദിവസം കുട്ടികൾ പൊതിച്ചോറുകൾ എത്തിക്കുകയും അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച് ദിവസം ചെലവഴിക്കുകയും ചെയ്യും.

Advertisement
Advertisement