ചെറുധാന്യ പ്രദർശനവും പായസമേളയും

Thursday 22 February 2024 12:42 AM IST

പന്മന: മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നൂൺമീൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറു ധാന്യ പ്രദർശനവും മില്ലറ്റ് പായസ മേളയും സംഘടിപ്പിച്ചു. അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിദ്ദിഖ് അദ്ധ്യക്ഷനായി. ഉപജില്ല നൂൺമീൽ ഓഫീസർ കെ. ഗോപകുമാർ, നൂൺമീൽ ടീച്ചർ ഇൻ ചാർജ് വിളയിൽ ഹരികുമാർ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. പ്രഥമ അദ്ധ്യാപിക ആർ. ഗംഗാദേവി, എസ്.എം.സി ചെയർമാൻ ആനന്ദകുമാർ, സീനിയർ അസിസ്റ്റന്റ് ജയചന്ദ്രൻ പിള്ള, സ്റ്റാഫ് സെക്രട്ടറി ശിഹാബുദ്ദീൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement