പട്ടയമേള ഇന്ന്, 31,499 കുടുംബങ്ങൾക്ക് ഭൂമി
Thursday 22 February 2024 12:43 AM IST
തിരുവനന്തപുരം: എല്ലാവർക്കും ഭൂമി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 31,499 കുടുംബങ്ങൾ കൂടി ഇന്ന് ഭൂമിക്ക് അവകാശികളാകും. ഇന്ന് വൈകിട്ട് 3ന് തൃശൂർ തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ജില്ലാതല പട്ടയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. എല്ലാ ജില്ലകളിലും ഇതേസമയം മന്ത്രിമാരുടെ നേതൃത്വത്തിൽ മേള നടക്കും.