'സ്‌ക്രിപ്റ്റ് ടു സ്‌ക്രീൻ' ചലച്ചിത്ര ശില്പശാല
Friday 23 February 2024 12:57 AM IST
കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 'സ്‌ക്രിപ്റ്റ് ടു സ്‌ക്രീൻ" ത്രിദിന ചലച്ചിത്ര ശില്പശാല ഇന്നു മുതൽ 25 വരെ കലൂർ റിന്യുവൽ സെന്ററിൽ നടക്കും. സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്യും. ക്യാമ്പ് അംഗങ്ങളെ ഇന്ന് രാവിലെ 11ന് ജി.എസ്. വിജയൻ, സോഹൻ സീനുലാൽ, ഗിരീഷ് എ.ഡി., ജോളി ചിറയത്ത്, എം.എൻ. ബാദുഷ, രഞ്ജു രഞ്ജിമാർ, ഗ്രീഷ്മ രാമചന്ദ്രൻ, മിഥുൻ മുരളി എന്നിവർ ചേർന്ന് സ്വീകരിക്കും. സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ്, ഗാനരചന, ശബ്ദപഥം, വി.എഫ്.എക്‌സ്, ചമയം, വസ്ത്രാലങ്കാരം, പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ ക്ളാസുണ്ടാകും.