കേരളയിലെ വിവാദ സെനറ്റ്; മന്ത്രി ഒപ്പിട്ട മിനുട്ട്സ് തള്ളി ഗവർണർ

Friday 23 February 2024 12:00 AM IST

തിരുവനന്തപുരം: പ്രോചാൻസലറെന്ന നിലയിൽ കേരള സർവകലാശാലാ സെനറ്റ് യോഗത്തിന്റെ അദ്ധ്യക്ഷ പദമേറ്റെടുത്ത മന്ത്രി ആർ.ബിന്ദു ഒപ്പിട്ട് രാജ്ഭവനിലേക്കയച്ച യോഗത്തിന്റെ മിനുട്ട്സ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. മിനുട്ട്സും മന്ത്രിയുടെ അംഗീകാരത്തോടെ പാസാക്കിയ ,വി.സി നിയമനക്കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടെന്ന പ്രമേയവും വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന് ഗവർണർ തിരിച്ചയച്ചു. വി.സിയുടെ മറുപടി ലഭിച്ച ശേഷം മിനുട്ട്സും സെനറ്റ് യോഗവും റദ്ദാക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

സർവകലാശാലാ നിയമപ്രകാരം സെനറ്റ്, സിൻഡിക്കേറ്റടക്കം സമിതികളുടെയെല്ലാം അദ്ധ്യക്ഷൻ വി.സിയാണെന്നിരിക്കെ മന്ത്രി എങ്ങനെ അദ്ധ്യക്ഷയായെന്നതടക്കം വിശദീകരിക്കാനാണ് വി.സിയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. രജിസ്ട്രാർ തയ്യാറാക്കുന്ന സെനറ്റ് യോഗങ്ങളുടെ മിനുട്ട്സ് വി.സി അംഗീകരിച്ച ശേഷം ഇരുവരും ഒപ്പിട്ട് ഗവർണർക്കയയ്ക്കുന്നതാണ് ചട്ടം. വിവാദയോഗത്തിന്റെ മിനുട്ട്സ് രജിസ്ട്രാർ തയ്യാറാക്കുകയും മന്ത്രി ബിന്ദു അംഗീകരിക്കുകയുമായിരുന്നു. ഇരുവരും ഒപ്പിട്ടാണ് മിനുട്ട്സ് ഗവർണർക്കയച്ചത്. വി.സി അംഗീകരിക്കാത്ത മിനുട്ട്സിൽ എങ്ങനെ രജിസ്ട്രാർ ഒപ്പിട്ടെന്ന് വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രോട്ടോക്കോളനുസരിച്ചാണ് താൻ അദ്ധ്യക്ഷയായതെന്ന മന്ത്രിയുടെ വാദവും ഗവർണർ തള്ളി. സെനറ്റ് യോഗങ്ങളിൽ വി.സിയാണ് അദ്ധ്യക്ഷനാവേണ്ടത്. ചാൻസലർ പങ്കെടുക്കുന്ന സെനറ്റിലും അജൻഡ അനുവദിക്കേണ്ടതും മിനുട്ട്സ് അംഗീകരിക്കേണ്ടതും വി.സിയാണ്. ആരോഗ്യ സർവകലാശാലയിൽ ഗവർണറും മന്ത്രി വീണാ ജോർജും പങ്കെടുത്ത സെനറ്റിലും ഇങ്ങനെയായിരുന്നു.

ചൂടേറിയ ചർച്ചയായി

ഗവർണറുടെ 'അഭാവം'

ചാൻസലറുടെ അഭാവത്തിൽ പ്രോ ചാൻസലറായ മന്ത്രിക്ക് അദ്ദേഹത്തിന്റെ ചുമതലവഹിക്കാമെന്നാണ് വാഴ്സിറ്റി നിയമം.

കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കവേയാണ് ചാൻസലറുടെ ചുമതല മന്ത്രിയേറ്റെടുത്തത്. ഇതിന് രാജ്ഭവനോ ഗവർണറോ നിർദ്ദേശിച്ചിരുന്നില്ല.

ഗവർണർ യോഗത്തിനെത്താത്തത് 'അഭാവം' ആയി കണക്കാക്കാമെന്നും അതിനാലാണ് അദ്ധ്യക്ഷയായതെന്നുമാണ് മന്ത്രിയുടെവാദം.

കാലാവധി കഴിഞ്ഞ് പുതിയ ഗവർണറെ നിയമിക്കുംവരെയുള്ള ഇടവേളയിൽ ബിരുദദാനമടക്കം മുടങ്ങാതിരിക്കാനാണ് പ്രോചാൻസലർക്ക് അധികാരം കൈമാറുന്നത്.

ഇല്ലാത്ത അധികാരമുപയോഗിച്ച് നിയമവിരുദ്ധ നടപടികളെടുത്തതിൽ പ്രോചാൻസലറായ മന്ത്രിയെ ഗവർണർ അപ്രീതിയറിയിക്കും. ഇനിമേൽ ആവർത്തിക്കരുതെന്ന് താക്കീതിനും ഇടയുണ്ട്.

കേ​ര​ള​ ​വി.​സി​ക്കെ​തി​രെ ഇ​ട​ത് ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​ ​ബി​ന്ദു​വി​നെ​തി​രേ​ ​ഗ​വ​ർ​ണ​ർ​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ ​വി.​സി​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മേ​ൽ​ ​ആ​ ​സ്ഥാ​ന​ത്തി​രി​ക്കാ​ൻ​ ​യോ​ഗ്യ​ന​ല്ലെ​ന്ന് ​ഇ​ട​ത് ​സി​ൻ​ഡി​ക്കേ​റ്രം​ഗ​ങ്ങ​ളാ​യ​ ​ജി.​മു​ര​ളീ​ധ​ര​ൻ,​ ​ഷി​ജൂ​ഖാ​ൻ,​ ​ആ​ർ.​രാ​ജേ​ഷ്,​ ​എ​സ്.​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സ്താ​വി​ച്ചു. പ്രോ​ചാ​ൻ​സ​ല​റാ​യ​ ​മ​ന്ത്രി​ക്കെ​തി​രേ​ ​വി.​സി​ ​ന​ട​ത്തു​ന്ന​ത് ​നി​യ​മ​വി​രു​ദ്ധ​വും​ ​അ​ധാ​ർ​മി​ക​വു​മാ​യ​ ​പ്ര​ചാ​ര​ണ​മാ​ണ്.​ ​വാ​സ്ത​വ​ ​വി​രു​ദ്ധ​മാ​യ​ ​കാ​ര്യ​ങ്ങ​ളാ​ണ് ​വി.​സി​ ​പ​റ​യു​ന്ന​ത്.​ ​ഗ​വ​ർ​ണ​ർ​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ത് ​സി​ൻ​ഡി​ക്കേ​റ്റി​ന്റെ​ ​അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണ്.​ ​ആ​ ​റി​പ്പോ​ർ​ട്ട് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​ത​ല്ല.​ ​ഗ​വ​ർ​ണ​റു​ടെ​ ​നോ​മി​നി​ക​ളാ​യ​ ​സെ​ന​റ്റം​ഗ​ങ്ങ​ളും​ ​വി.​സി​യും​ ​ചേ​ർ​ന്നു​ണ്ടാ​ക്കി​യ​ ​റി​പ്പോ​ർ​ട്ടാ​ണി​ത്. മ​ന്ത്രി​യെ​ ​വി.​സി​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ത് ​നി​യ​മ​വി​രു​ദ്ധ​മാ​ണ്.​ ​വി.​സി​ ​ആ​രു​ടെ​ ​കൈ​യ്യി​ലെ​ ​പ​കി​ട​യാ​ണെ​ന്ന് ​കേ​ര​ള​ത്തി​ന​റി​യാം.​ ​സെ​ന​റ്ര് ​വി​ളി​ക്കാ​ൻ​ ​ക​ത്ത​യ​ച്ച​ത് ​ര​ജി​സ്ട്രാ​റാ​ണ്,​ ​വി.​സി​യ​ല്ല.​ ​ചാ​ൻ​സ​ല​ർ​ ​ക​ഴി​ഞ്ഞാ​ൽ​ ​പ്രോ​ട്ടോ​ക്കോ​ളി​ൽ​ ​പ്രോ​ചാ​ൻ​സ​ല​റാ​ണ്.​ ​അ​തി​നാ​ൽ​ ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​യാ​വാ​ൻ​ ​മ​ന്ത്രി​ക്ക് ​അ​ധി​കാ​ര​മു​ണ്ട്.​ ​പ്രോ​ചാ​ൻ​സ​ല​റു​ള്ള​പ്പോ​ൾ​ ​വി.​സി​യാ​ണ് ​അ​ദ്ധ്യ​ക്ഷ​നാ​വേ​ണ്ട​തെ​ന്ന​ ​വാ​ദം​ ​നി​യ​മ​പ​ര​മ​ല്ല.​ ​വി.​സി​ക്ക് ​മു​ക​ളി​ലാ​ണ് ​മ​ന്ത്രി.​ ​ചാ​ൻ​സ​ല​റു​ടെ​ ​അ​സാ​ന്നി​ധ്യ​ത്തി​ൽ​ ​ചാ​ൻ​സ​ല​റു​ടെ​ ​എ​ല്ലാ​ ​അ​ധി​കാ​ര​വും​ ​പ്രോ​ചാ​ൻ​സ​ല​ർ​ക്കാ​ണ്.​ ​സെ​ന​റ്റി​ൽ​ ​മ​ന്ത്രി​യും​ ​വി.​സി​യും​ ​ത​മ്മി​ൽ​ ​ത​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ല.​ ​യോ​ഗം​ ​ക​ഴി​ഞ്ഞ് 4​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​മ​ന്ത്രി​ക്കെ​തി​രേ​ ​വി.​സി​യു​ടെ​ ​പ്ര​ചാ​ര​ണം​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​യു​ന്നു.

4​ ​വി.​സി​മാ​രു​ടെ​ ​പു​റ​ത്താ​ക്ക​ൽ: ഗ​വ​ർ​ണ​റു​ടെ​ ​തീ​രു​മാ​നം മാ​ർ​ച്ച് 6​ന​കം

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​ന​ത്തി​ൽ​ ​അ​പാ​ക​ത​യു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​നാ​ലു​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​രെ​ ​പു​റ​ത്താ​ക്കു​ന്ന​തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​മാ​ർ​ച്ച് ​ആ​റി​ന​കം​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​യു.​ജി.​സി​ ​ച​ട്ടം​ ​ലം​ഘി​ച്ചു​ള്ള​ ​നി​യ​മ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​കാ​ലി​ക്ക​റ്റ് ​(​ഡോ.​എം.​ജെ.​ജ​യ​രാ​ജ്),​ ​സം​സ്കൃ​തം​ ​(​ഡോ.​എം.​വി.​നാ​രാ​യ​ണ​ൻ​),​ ​ഓ​പ്പ​ൺ​ ​(​പി.​എം​ ​മു​ബാ​റ​ക് ​പാ​ഷ​),​ ​ഡി​ജി​റ്റ​ൽ​ ​(​ഡോ.​സ​ജി​ ​ഗോ​പി​നാ​ഥ്)​ ​എ​ന്നി​വ​രെ​യാ​വും​ ​പു​റ​ത്താ​ക്കു​ക.​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​സ​മ​യ​പ​രി​ധി​ ​ക​ഴി​യു​ന്ന​ത് ​മാ​ർ​ച്ച് ​ആ​റി​നാ​ണ്. 24​ന് ​ഇ​വ​ർ​ക്ക് ​ഹി​യ​റിം​ഗ് ​നി​ശ്ച​യി​ച്ചെ​ങ്കി​ലും​ ​സം​സ്കൃ​ത​ ​വാ​ഴ്സി​റ്റി​ ​വി.​സി​ ​ഹാ​ജ​രാ​വാ​നാ​വി​ല്ലെ​ന്ന​റി​യി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​ഹി​യ​റിം​ഗ് ​ന​ട​ത്താ​മെ​ന്ന​ ​രാ​ജ്ഭ​വ​ന്റെ​ ​അ​റി​യി​പ്പി​ന് ​മ​റു​പ​ടി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ഓ​പ്പ​ൺ​ ​വാ​ഴ്സി​റ്റി​ ​വി.​സി​യും​ ​ഹി​യ​റിം​ഗി​നെ​ത്തു​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടി​ല്ല.​ ​ഹി​യ​റിം​ഗി​ൽ​ ​യു.​ജി.​സി​യെ​ക്കൂ​ടി​ ​ക​ക്ഷി​യാ​ക്കി​യി​ട്ടു​ണ്ട്.​ ​യു.​ജി.​സി​ ​സ്റ്റാ​ൻ​ഡിം​ഗ് ​കോ​ൺ​സി​ൽ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​രാ​ജ്ഭ​വ​ൻ​ ​നോ​ട്ടീ​സ​യ​ച്ചു.​ ​ഫെ​ബ്രു​വ​രി​ ​ര​ണ്ടി​ന് ​ആ​ദ്യ​ഘ​ട്ട​ ​ഹി​യ​റിം​ഗ് ​ന​ട​ത്തി​യി​രു​ന്നു.​ ​അ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ഉ​ന്ന​യി​ച്ച​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​വ്യ​ക്ത​ത​ ​വ​രു​ത്താ​നാ​ണ് ​ര​ണ്ടാം​ ​ഹി​യ​റിം​ഗ്.​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ക്കാ​ണ് ​ഇ​പ്പോ​ൾ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ചു​മ​ത​ല.​ ​അ​ദ്ദേ​ഹ​ത്തെ​ ​ഗ​വ​ർ​ണ​ർ​ ​ഒ​ഴി​വാ​ക്കി​യാ​ൽ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും​ ​വി.​സി​യി​ല്ലാ​താ​വും.