15 വീടുകൾ പൂർത്തീകരിച്ചു
Friday 23 February 2024 1:40 AM IST
ഏഴംകുളം: സർക്കാരിന്റെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 2023-24 വർഷത്തിൽ 15 വീടുകൾ പൂർത്തീകരിച്ച് അപൂർവ നേട്ടവുമായി ഏഴംകുളം പഞ്ചായത്തിലെ 'പുതുമല ഒന്നാം വാർഡ് . ഈ വർഷം അനുവദിച്ച 24 വീടുകളിൽ 15 എണ്ണമാണ്. പൂർത്തീകരിച്ചത്. ബാക്കി ഉള്ളവയുടെ നിർമ്മാണം നടന്നു വരുന്നു. പൂർത്തീകരണ പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗം ബാബുജോൺ അദ്ധ്യക്ഷത വഹിച്ചു. ബിജു ഉണ്ണിത്താൻ, പഞ്ചായത്ത് അംഗം ബാബു ജോൺ എന്നിവർ പ്രസംഗിച്ചു.