'രാജരാജ സ്മൃതി'  സാഹിത്യ സമ്മേളനവും എ.ആർ. രാജരാജവർമ്മ അനുസ്മരണവും

Friday 23 February 2024 12:47 AM IST
ഓച്ചിറ പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാലയുടെ 110-ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ 'രാജരാജ സ്മൃതി' സാഹിത്യ സമ്മേളനവും എ.ആർ. രാജരാജവർമ്മ അനുസ്മരണവും സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാലയുടെ 110-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ 'രാജരാജ സ്മൃതി' സാഹിത്യ സമ്മേളനവും എ.ആർ. രാജരാജവർമ്മ അനുസ്മരണവും സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.ആർ. രാജരാജവർമ്മയുടെ ചെറുമകൾ പ്രൊഫ. ലളിത ദീപം തെളിച്ചു. ഡോ.വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷനായി. അലിയാർ മാക്കിയിൽ, ഡോ.രാജീവ് ഇരിങ്ങാലക്കുട, സി.എൻ.എൻ.നമ്പി, എൽ.പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു. കെ.ആർ.വത്സൻ സ്വാഗതവും ടി.രാജു നന്ദിയും പറഞ്ഞു.