കുഴൽ കിണർ പ്രവർത്തനോദ്ഘാടനം

Friday 23 February 2024 1:38 AM IST

ചവറ: തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമ പരിഹാരത്തിനായി ജലജീവൻമിഷൻ പ്രോജക്ടിന്റെ ഭാഗമായി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചു നൽകിയ കുഴൽകിണർ പൊതുജനങ്ങൾക്കായി തുറന്ന്‌ നൽകി. കുഴൽകിണറിന്റെ പ്രവർത്തനോദ്ഘാടനം ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രഭാകരൻപിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അപർണ രാജഗോപാൽ ,വാട്ടർ അതോറിട്ടി അസി.എക്‌സി.എൻജിനിയർ താര, അസി.എൻജിനിയർ അശോകൻ തുടങ്ങിയവർ പങ്കെടുത്തു. ഇതോടെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത കുറയ്ക്കാൻ കഴിയുമെന്ന് ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ പറഞ്ഞു.

Advertisement
Advertisement