13-ാം ബോട്ട് കൈമാറി
Friday 23 February 2024 10:05 PM IST
കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച 13-ാമത്തെ വാട്ടർ മെട്രോ ബോട്ടും വാട്ടർ മെട്രോയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ് യാർഡിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ ചീഫ് ജനറൽ മാനേജർ ഷാജി.പി. ജനാർദ്ധനനും, കൊച്ചിൻ ഷിപ്‌യാർഡ് ചീഫ് ജനറൽ മാനേജർ ഹരികൃഷ്ണൻ. എസും കൈമാറ്റ കരാറിൽ ഒപ്പുവച്ചു.
കൊച്ചിൻ ഷിപ് യാർഡിന്റെയും കൊച്ചി മെട്രോ റെയിലിന്റെയും സയറക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി.