അദ്ധ്യാപക സ്ഥലംമാറ്റം: ഹൈക്കോടതിയെ സമീപിക്കും

Saturday 24 February 2024 12:00 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി . മാനദണ്ഡങ്ങൾ പാലിച്ച്, അദ്ധ്യാപക സംഘടനകളുടെ ഐക്യത്തോടെയാണ് സ്ഥലംമാറ്റം നടപ്പാക്കിയത്. സ്ഥലംമാറ്റം ലഭിക്കുകയും എന്നാൽ മറ്റ് സ്കൂളുകളിൽ ജോലിക്ക് പ്രവേശിക്കാൻ കഴിയാത്ത അദ്ധ്യാപകരുടെ കാര്യം പരിഹരിച്ച് ഈവർഷം തന്നെ സ്ഥലംമാറ്റം പൂർത്തിയാക്കും. പരീക്ഷാ നടത്തിപ്പിനുള്ള തുക മുഴുവനും ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ:
ശു​പാ​ർ​ശ​ ​തി​രി​ച്ച​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​മൂ​ന്നു​ ​പേ​രെ​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​മാ​രാ​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​തി​രി​ച്ച​യ​ച്ചു.​ ​സോ​ണി​ച്ച​ൻ​ ​പി.​ജോ​സ​ഫ്,​ ​എം.​ശ്രീ​കു​മാ​ർ,​ ​ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ​ട്ടി​ക​യി​ലു​ള്ള​ത്.​ ​ഇ​വ​രു​ടെ​ ​നി​യ​മ​നം​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ​ ​വി​ജി​ല​ൻ​സ് ​ക്ലി​യ​റ​ൻ​സ് ​ഹാ​ജ​രാ​ക്കാ​നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​സാ​മ്പ​ത്തി​ക​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ​പ​രാ​തി​ക​ൾ​ ​സ​ഹി​ത​മാ​ണ് ​ഫ​യ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​തി​രി​ച്ച​യ​ച്ച​ത്.

വി​വാ​ദ​ ​സെ​ന​റ്റ്:
ഗ​വ​ർ​ണ​ർ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കി​ ​വി.​സി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രോ​ചാ​ൻ​സ​ല​റെ​ന്ന​ ​നി​ല​യി​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്റ് ​യോ​ഗ​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​മേ​റ്റെ​ടു​ത്ത​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു,​ ​യോ​ഗ​ത്തി​ന്റെ​ ​മി​നു​ട്ട്സ് ​ഒ​പ്പി​ട്ട് ​രാ​ജ്ഭ​വ​നി​ലേ​ക്ക് ​അ​യ​ച്ച​തി​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​ ​വി.​സി.​ ​നേ​ര​ത്തേ​ ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണ​ത്തി​ലു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​ണ് ​അ​റി​യി​ക്കാ​നു​ള്ള​തെ​ന്നാ​ണ് ​വി.​സി​യു​ടെ​ ​മ​റു​പ​ടി.​ ​മ​ന്ത്രി​ക്കെ​തി​രേ​ ​നി​ശി​ത​ ​വി​മ​ർ​ശ​ന​ങ്ങ​ളോ​ടെ​യാ​ണ് ​വി.​സി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​മ​ന്ത്രി​ ​ഒ​പ്പി​ട്ട​ ​മി​നു​ട്ട്സും​ ​യോ​ഗ​ത്തി​ൽ​ ​പാ​സാ​ക്കി​യ​ ​പ്ര​മേ​യ​വും​ ​ഗ​വ​ർ​ണ​ർ​ ​വി.​സി​ക്ക് ​കൈ​മാ​റി​യി​രു​ന്നു.​ ​ഇ​വ​ ​ര​ണ്ടും​ ​വി.​സി​ ​ഗ​വ​ർ​ണ​റു​ടെ​ ​സെ​ക്ര​ട്ട​റി​ക്ക് ​തി​രി​കെ​ന​ൽ​കി.​ ​ഇ​ന്ന​ലെ​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​യാ​ണ് ​വി.​സി​ ​വി​ശ​ദീ​ക​ര​ണം​ ​കൈ​മാ​റി​യ​ത്.​ ​മി​നു​ട്ട്സും​ ​സെ​ന​റ്റ് ​യോ​ഗ​വും​ ​റ​ദ്ദാ​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.

കാ​രു​ണ്യ​യ്ക്ക്20​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​രു​ണ്യ​ ​ബെ​ന​വ​ല​ന്റ് ​ഫ​ണ്ട് ​പ​ദ്ധ​തി​യി​ലെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​സൗ​ജ​ന്യ​ചി​കി​ത്സ​ ​ന​ൽ​കി​യ​ ​അ​റു​ന്നൂ​റോ​ളം​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി​ ​ധ​ന​വ​കു​പ്പ് ​ഇ​ന്ന​ലെ​ 20​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു.​ ​ഇ​തോ​ടെ​ ​ഈ​ ​വ​ർ​ഷം​ ​അ​നു​വ​ദി​ച്ച​ ​തു​ക​ 50​ ​കോ​ടി​യാ​യി.​ ​കാ​സ്പ് ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടാ​ത്ത,​ ​വാ​ർ​ഷി​ക​ ​വ​രു​മാ​നം​ ​മൂ​ന്ന് ​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​യു​ള്ള​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​ ​ചി​കി​ത്സാ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​യാ​ണ് ​കാ​രു​ണ്യ​ ​ഫ​ണ്ട്.​ ​വൃ​ക്ക​ ​മാ​റ്റി​വ​യ്ക്ക​ലി​ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കും.

Advertisement
Advertisement