അങ്കണവാടിക്ക് സ്ഥലം നൽകി

Friday 23 February 2024 11:42 PM IST

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ അൻപതാം നമ്പർ അങ്കണവാടിക്ക് കെട്ടിടം പണിയുന്നതിന് വേണ്ടി മക്കപ്പുഴ ഗവ. എൽ പി സ്കൂളിലെ റിട്ട.അദ്ധ്യാപിക രമാദേവിയും ഭർത്താവ് പി ആർ രാധാകൃഷ്ണനും ചേർന്ന് സ്ഥലത്തിന്റെ ആധാരം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാറിന് കൈമാറി. പിതാവായ രാജപ്പൻപിള്ളയുടെ സ്മരണാർത്ഥമാണ് കെട്ടിടത്തിനായി ഇവർ സ്ഥലം വിട്ടു ൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, വാർഡ് മെമ്പർ സൗമ്യ ജി നായർ, സെക്രട്ടറി മിനി മറിയം ജോർജ്, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.