9 ജില്ലകളിൽ താപനില മുന്നറിയിപ്പ്
Saturday 24 February 2024 12:36 AM IST
തിരുവനന്തപുരം:ഇന്ന് ഒൻപതു ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന 36 ഡിഗ്രി വരെയും ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.സൂര്യാഘാതത്തിനുൾപ്പെടെ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.പകൽ 11 മുതൽ വൈകിട്ട് 3വരെ ശരീരത്തിൽ തുടർച്ചയായി നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണം.