ഇ.ഡിക്കെതിരെ ശക്തമായ പോരാട്ടം: വേണുഗോപാൽ
Saturday 24 February 2024 12:45 AM IST
ആലപ്പുഴ: ബി.ജെ.പിയുടെ ഇലക്ഷൻ വിഭാഗമായി പ്രവർത്തിക്കുന്ന ഇ.ഡിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കെ.പി..സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പുനരന്വേഷണം നടത്തിയാൽ കുഞ്ഞനന്തന്റെ മരണം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്താകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. തറവാട് മുടിക്കുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.