വി.സിമാരുടെ പുറത്താക്കൽ: ഗവർണറുടെ ഹിയറിംഗ് ഇന്ന്

Saturday 24 February 2024 12:45 AM IST

തിരുവനന്തപുരം: നിയമനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ നാലു വൈസ്ചാൻസലർമാരെ പുറത്താക്കുന്നതിനായി ഗവർണറുടെ രണ്ടാംഘട്ട ഹിയറിംഗ് ഇന്ന് രാജ്ഭവനിൽ നടക്കും. യു.ജി.സി ചട്ടം ലംഘിച്ചുള്ള നിയമനത്തിന്റെ പേരിൽ കാലിക്കറ്റ് (ഡോ.എം.ജെ.ജയരാജ്), സംസ്കൃതം (ഡോ.എം.വി.നാരായണൻ), ഓപ്പൺ (പി.എം മുബാറക് പാഷ), ഡിജിറ്റൽ (ഡോ.സജി ഗോപിനാഥ്) എന്നിവരെ പുറത്താക്കാനാണ് ഹിയറിംഗ്. ഇതിൽ ഡിജിറ്റൽ വി.സി നേരിട്ട് പങ്കെടുക്കും. കാലിക്കറ്റ് വി.സി അഭിഭാഷകനെ നിയോഗിച്ചു. സംസ്കൃത,ഓപ്പൺ യൂണിവേഴ്സിറ്റി വി.സിമാർ മറുപടി നൽകിയിട്ടില്ല. ഹിയറിംഗിൽ യു.ജി.സിയെക്കൂടി കക്ഷിയാക്കിയിട്ടുണ്ട്.