ഇൻ്റർ കൊളീജിയറ്റ് ബാസ്‌ക്കറ്റ്‌ബാൾ

Saturday 24 February 2024 7:46 AM IST

തിരുവനന്തപുരം: ശ്രീ കേരള വർമ്മ സ്‌പോർട്‌സ് അലുമിന അസോസിയേഷൻ സംഘടിപ്പിക്കുന്ന പുലിക്കോട്ടിൽ ലൂയിസ് മെമ്മോറിയൽ ഓൾ കേരള ഇൻ്റകൊളീജിയറ്റ് പ്രൈസ് മണി ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റിൽ സെമി ഫൈനലിന് വേദി ഒരുങ്ങി. തൃശ്ശൂർ കേരള വർമ്മ ബാസ്കറ്റ്ബാൾ കോർട്ടിൽ നടന്ന ആവേശകരമായ ക്വാർട്ടറിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് രാജഗിരി കോളേജ് കളമശ്ശേരിയെ തോൽപ്പിച്ചു. സെമിയിൽ ആതിഥേയരായ ശ്രീ കേരള വർമ്മ കോളേജിനെ നേരിടും. മറ്റൊരു ക്വാർട്ടറിൽ സ്റ്റ് കോളേജ് ഇരിങ്ങാലക്കുട സേക്രഡ് ഹാർട്ട് കോളേജ് തേവരയെ പരാജയപ്പെടുത്തി