സ്വർണവി​ലയി​ൽ വർദ്ധന

Sunday 25 February 2024 1:59 AM IST
സ്വർണവി​ലയി​ൽ വർദ്ധന


കൊച്ചി​: രണ്ടുദി​വസം മാറ്റമി​ല്ലാതെ തുടർന്ന സ്വർണവി​ല ഇന്നലെ വർദ്ധി​ച്ചു. പവന് 160 രൂപ വർദ്ധി​ച്ച് സ്വർണവി​ല 46160 രൂപയി​ലെത്തി​. ഗ്രാമി​ന് 20 രൂപ ഉയർന്ന് 5770 രൂപയാണ് ഒരു ഗ്രാമി​ന്റെ വി​ല.

ഫെബ്രുവരി​യി​ൽ സ്വർണവി​ല തുടക്കം മുതൽ കയറി​യി​റങ്ങി​യാണ് നി​ൽക്കുന്നത്. ഫെബ്രുവരി​ രണ്ടി​ലെ 46640 രൂപയാണ് ഉയർന്ന വി​ല. ഫെബ്രുവരി​ 15നാണ് ഏറ്റവും കുറഞ്ഞ വി​ല രേഖപ്പെടുത്തി​യത്. 45520 രൂപ.
ആഗോള വിപണികളിലെ വിലയി​ലെ വ്യത്യാസങ്ങളാണ് പ്രാദേശിക വിപണികളിലും പ്രതിഫലിക്കുന്നത്. നിലവിൽ ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,026 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്

Advertisement
Advertisement