പുറത്താക്കൽ നടപടിയ്ക്ക് മുൻപ് രാജി; ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വെെസ് ചാൻസലറായ മുബാറക് പാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. പുറത്താക്കൽനടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വി സിമാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിംഗ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഹിയറിംഗിന് മുൻപ് തന്നെ വി സി രാജിക്കത്ത് നൽകുകയായിരുന്നു. ഇതുവരെ രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല.
അതേസമയം, പുറത്താക്കൽ നടപടിയുടെ ഭാഗമായി വി സിമാരിൽ നിന്നും ഗവർണർ ഇന്ന് ഹിയറിംഗ് നടത്തി. കാലിക്കറ്റ്, സംസ്കൃതം, ഡിജിറ്റൽ ഓപ്പൺ സർവകലാശാല വി സിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു നിർദേശം. ഇവരിൽ ഡിജിറ്റൽ സർവകലാശാല വി സിയും കാലിക്കറ്റ് വി സിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്കൃതം സർവകലാശാല വി സിയുടെ അഭിഭാഷകൻ ഓൺലെെനിലൂടെയാണ് ഹാജരായത്. ഹിയറിംഗിൽ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. മൂന്നു വി സിമാർക്കും യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധി ചൂണ്ടിക്കാട്ടി.