ജ്യേഷ്ഠാനുജന്മാരെന്ന് സുധാകരൻ; നിഷ്കളങ്ക പ്രതികരണമെന്ന് സതീശൻ

Sunday 25 February 2024 12:41 AM IST

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അസഭ്യ പ്രയോഗം നടത്തിയ വിഷയത്തിൽ മാദ്ധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചതെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തി. മാദ്ധ്യമങ്ങളാണ് മാപ്പ് പറയേണ്ടത്. പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവുമില്ല. മാദ്ധ്യമങ്ങളെ വിളിച്ച് വരുത്തിയിട്ട് മര്യാദ കാണിച്ചില്ലെന്ന് തോന്നി. അതാണ് പറഞ്ഞത്. ഞങ്ങൾ ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. മാദ്ധ്യമങ്ങൾ വിവാദത്തിന് വേണ്ടി കാര്യങ്ങൾ വളച്ചൊടിച്ചു. വിഷയത്തിൽ ഹൈക്കമാൻഡ‌് ഇടപെട്ടുവെന്ന പ്രചരണം തെറ്റാണെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സുധാകരന്റേത് നിഷ്കളങ്ക പ്രതികരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ന്യായീകരിച്ചു. മാദ്ധ്യമങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹംനീരസപ്പെട്ടത്. തന്നോട് എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം സുധാകരനുണ്ടെന്നും സതീശൻ പ്രതികരിച്ചു.