ആളൂരിനെതിരെ പോക്‌സോ കേസ്
Sunday 25 February 2024 12:20 AM IST
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അഡ്വ.ബി.എ. ആളൂരിനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി കൈമാറിയ വിവരത്തെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. പരാതിക്കാരിക്കൊപ്പം ഓഫീസിലെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചെന്നാണ് മൊഴി.