തണ്ണീർക്കുടം

Saturday 24 February 2024 10:44 PM IST

കോട്ടക്കൽ: വേനൽ ചൂട് കനത്തതോടെ പക്ഷികൾക്ക് ദാഹമകറ്റാൻ ''നൽകിടാം ദാഹജലം പറകൾക്ക് ജീവജലം ' പരിപാടിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ തണ്ണീർ കുടം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രധാനഅദ്ധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ എം.സമീർ, പി.ഷമീർ, വിദ്യാർത്ഥികളായ ഒ.കെ.ഷംന ഫാത്തിമ, ടി.ലിയ ഫാത്തിമ, കെ.പി.ദിയ ഹിഷ്റത്ത്, എയ്ഞ്ചൽ രാജൻ, പി.നിദാനസ്രിൽ, ഹിഫ്സ, ടി.ഇഷ ഫർഹ, എം.മിൻഹ ഫാത്തിമ, വി.കെ.ശിഖ, വി.നാഫില എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement