കർണാടക ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

Sunday 25 February 2024 3:41 AM IST

ബംഗളൂരു : ഏജീസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെ കർണാടകതാരം കെ. ഹൊയ്‌സാല കുഴഞ്ഞുവീണ് മരിച്ചു. 34 വയസായിരുന്നു. ആർ.എസ്.ഐ മൈതാനത്ത് തമിഴ്നാിടിനെതിരായ മത്സരം ശേഷം കർണാടക ടീമിലെ സഹതാരങ്ങൾക്കൊപ്പം വിജയാഘോഷം നടത്തുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഹൊയ്സാല കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സഹതാരങ്ങളും ഡോക്ടർമാരും പ്രഥമശുശ്രൂഷ നൽകി ഹൊയ്‌സാലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടകയുടെ അണ്ടർ 25 താരമായിരുന്ന ഹൊയ്‌സാല കർണാടക പ്രിമിർ ലീഗിലും കളിച്ചിട്ടുണ്ട്. തമിഴ്നാടിനെതിരായ മത്സരത്തിലും നല്ലപ്രകടനം കാഴ്ചവച്ച ഹൊയ്‌സാല 13 റൺസും ഒരുവിക്കറ്റും നേടിയിരുന്നു.