പാലക്കാട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്
Sunday 25 February 2024 10:05 AM IST
പാലക്കാട്: കഞ്ചിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം. ലോറിയുടെ പിന്നിൽ പിക്കപ്പ് വാനിടിക്കുകയായിരുന്നു. മേപ്പറമ്പ് സ്വദേശി നിഷാദ്, കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ എന്നിവരാണ് മരിച്ചത്. ഡ്രൈവർ നവക്കോട് ഷാജിറിന് ഗുരുതരമായി പരിക്കേറ്റു.
കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംഗ്‌ഷനിലാണ് അപകടമുണ്ടായത്. കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ലോറിയിൽ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിൽ കുടുങ്ങിയ ഒരാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. മറ്റുരണ്ടുപേരെ ഫയർഫോഴ്‌സ് എത്തി വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.