'അനീഷ്യക്ക് നീതി ലഭിക്കണം'

Monday 26 February 2024 12:28 AM IST

കൊച്ചി:ആത്മഹത്യ ചെയ്ത എ.പി.പി അനിഷ്യക്ക് മരണാനന്തരമെങ്കിലും നീതി ലഭ്യമാക്കാൻ സർക്കാർ തയാറാകണമെന്ന് സി.ആർ നീലകണ്ഠൻ ആവശ്യപ്പെട്ടു. മഹിളാ സ്വരാജിന്റെയും സൊസൈറ്റി ഫോർ ദി ഇൻകൾക്കേഷൻ ഒഫ് വാല്യൂസ് ഇൻ യൂത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹിളാ സ്വരാജ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സൂസൻ ജോൺ പുതുശേരിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജ്യോതി നാരായണൻ, എം.ജി. ബീന, പി.എ. ലോറൻസ്, പി.ഡി. പ്രദീപ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement