കേരളകൗമുദി 'ഷോകെയ്‌സ് ഒഫ് കേരള' ഇൻഡസ്ട്രിയൽ കോൺക്ലേവ് ഇന്ന്

Monday 26 February 2024 12:00 AM IST
dd

കോഴിക്കോട്: ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി വളരുന്ന ഇന്ത്യയ്‌ക്കൊപ്പം കുതിക്കാൻ കേരളത്തെയും പ്രാപ്തമാക്കുന്നതിനായി കേരളകൗമുദി സംഘടിപ്പിക്കുന്ന 'ഷോകെയ്‌സ് ഒഫ് കേരള" ഇൻഡസ്ട്രിയൽ കോൺക്ലേവ് ഇന്ന് ബംഗളൂരുവിൽ നടക്കും. വൈകിട്ട് 6.30ന് ഷാംഗ്രില ഹോട്ടലിൽ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കർണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീൽ മുഖ്യാതിഥിയാകും.

കേരളകൗമുദി ദിനപത്രത്തിന്റെ 113-ാം വാർഷികത്തിന്റേയും കൗമുദി ടി.വി പത്താം വാർഷികാഘോഷത്തിന്റേയും ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഫെഡറേഷൻ ഒഫ് കർണാടക ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രമേഷ് ചന്ദ്ര ലഹോട്ടി, ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ജോസഫ്.വി.ജി, എസ്.വ്യാസ സർവകലാശാല ചാൻസലർ ഡോ. എച്ച്.ആർ.നാഗേന്ദ്ര തുടങ്ങിയവർ സംസാരിക്കും.

കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ആമുഖ പ്രസംഗം നടത്തും. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ സ്വാഗതവും കൗമുദി ടി.വി നോർത്ത് ഹെഡ് കെ.വി.രജീഷ് നന്ദിയും പറയും. കേരളകൗമുദി മാർക്കറ്റിംഗ് ജനറൽ മാനേജർ ഷിറാസ് ജലാൽ പങ്കെടുക്കും.