ആർക്ക് വോട്ടുചെയ്യണമെന്ന് സമസ്ത പറയാറില്ല: ജിഫ്രി തങ്ങൾ
Monday 26 February 2024 12:31 AM IST
കോഴിക്കോട്: ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാൻ സമസ്തയിലുള്ളവർക്ക് അവകാശമുണ്ടെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത ഒരുകാലത്തും ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കാറില്ല. ലീഗിന്റെ മൂന്നാം സീറ്റിൽ സമസ്തയ്ക്ക് അഭിപ്രായം പറയേണ്ടകാര്യമില്ല. ലീഗിന് അഞ്ചും ആറും സീറ്റിന് അർഹതയുണ്ടെന്നാണല്ലോ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞത്. മുസ്ലിം ലീഗിന്റെ സീറ്റിന്റെ കാര്യം അവർ യു.ഡി.എഫ് യോഗത്തിൽ ഉന്നയിക്കും. അതൊന്നും സമസ്തയുടെ പ്രശ്‌നമല്ല. പൊന്നാനിയിൽ കെ.എസ്.ഹംസയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് സമസ്ത ആരെയും സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും അങ്ങനെയൊരു പതിവില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. കോഴിക്കോട്ട് നടത്തിയ സംഘടനാ യോഗത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.