കോർപ്പറേറ്റ് മേഖലയിൽ സ്ത്രീകൾക്ക് അതിസമ്മർദ്ദം
Monday 26 February 2024 12:43 AM IST
കൊച്ചി: ജീവിതവും ജോലിയും ക്രമീകരിക്കാനാകാതെ 34 ശതമാനം സ്ത്രീകൾ ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വിടുന്നതായി സർവേ റിപ്പോർട്ട്. രാജ്യത്തെ 73 ശതമാനം കോർപ്പറേറ്റ് സ്ഥാപനങ്ങളും ജെൻഡർ വൈവിദ്ധ്യ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ല. 59 ശതമാനം സ്ഥാപനങ്ങളിൽ നിർബന്ധിതമായ ഇന്റേണൽ പരാതി സമിതികൾ ഇല്ല. 37 ശതമാനം സ്ഥാപനങ്ങൾ പ്രസവാവധി ആനുകൂല്യങ്ങൾ നൽകുന്നില്ല. 17.5 ശതമാനം സ്ഥാപനങ്ങൾ മാത്രമാണ് ശിശു സംരക്ഷണ സൗകര്യങ്ങൾ നൽകുന്നത്. സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആൻഡ് അനാലിസിസ്,ഗോദ്‌റെജ് ഡി.ഇ ലാബ്‌സ്, അശോക യൂണിവേഴ്‌സിറ്റി എന്നിവരുടെ സഹകരണത്തോടെ ഉദൈതി ഫൗണ്ടേഷൻ തയ്യാറാക്കിയ വിമൻ ഇൻ ഇന്ത്യ ഇൻകോർപ്പറേറ്റഡ് സർവേ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.