ഭക്ഷണം ചുരുക്കി, ജീവിതം മെച്ചപ്പെടുത്തി ഇന്ത്യ

Monday 26 February 2024 12:44 AM IST

കൊ​ച്ചി​:​ ​പ​ത്ത് ​വ​ർ​ഷ​ത്തി​നി​ടെ​ ​ഉ​പ​ഭോ​ഗ​ ​രീ​തി​ക​ളി​ൽ​ ​വി​പ്ള​വ​ക​ര​മാ​യ​ ​മാ​റ്റം​ ​വന്നതിലൂടെ ഇന്ത്യയിലെ .​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​പു​തി​യ​ ​ഉ​പ​ഭോ​ഗ​ ​സം​സ്കാ​രം​ ​രൂ​പ​പ്പെ​ടു​ക​യാ​ണെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​സ​ർ​വേ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​അ​രി,​ ​ഗോ​ത​മ്പ്,​ ​പ​യ​ർ​ ​വ​ർ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ ​വാ​ങ്ങു​ന്ന​തി​ൽ​ ​കു​റ​വു​ണ്ടാ​യ​പ്പോ​ൾ​ ​പാ​നീ​യ​ങ്ങ​ൾ,​ ​റി​ഫ്ര​ഷ്മെ​ന്റു​ക​ൾ,​ ​സം​സ്ക​രി​ച്ച​ ​ഭ​ക്ഷ​ണ​ങ്ങ​ൾ,​ ​ക​ൺ​സ്യൂ​മ​ർ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്കാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കു​ന്ന​ ​രീ​തി​യി​ലേ​ക്ക് ​ഇ​ന്ത്യ​ക്കാ​രു​ടെ​ ​ശീ​ലം​ ​മാ​റി​യെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​പ​ഭോ​ഗ​ ​സ​ർ​വേ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​ന​ഗ​ര​ ​പ്ര​ദേ​ശ​ങ്ങ​ളേ​ക്കാ​ൾ​ ​ഉ​യ​ർ​ന്ന​ ​ഉ​പ​ഭോ​ഗ​ ​വ​ള​ർ​ച്ച​യാ​ണ് ​ന​ഗ​ര​ ​മേ​ഖ​ല​ക​ളി​ലു​ള്ള​തെ​ന്നും​ ​ക​ണ​ക്കു​ക​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്നു. ഗ്രാ​മീ​ണ​ ​മേ​ഖ​ല​ക​ളി​ൽ​ 2011​-12​ ​വ​ർ​ഷം​ ​ഭ​ക്ഷ്യ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ 53​ ​ശ​ത​മാ​നം​ ​പ​ണം​ ​ചെ​ല​വ​ഴി​ച്ചി​രു​ന്ന​ത് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 46​ ​ശ​ത​മാ​നം​ ​താ​ഴ്ന്നു.​ ​ന​ഗ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​പ്ര​തി​മാ​സ​ ​ശ​രാ​ശ​രി​ ​ഭ​ക്ഷ്യ​ ​ഉ​പ​ഭോ​ഗം​ 43​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 39​ ​ശ​ത​മാ​ന​മാ​യി​ ​താ​ഴ്ന്നു.​ ​ഭ​ക്ഷ്യേ​ത​ര​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള​ ​ചെ​ല​വ് ​ഗ്രാ​മ​ങ്ങ​ളി​ൽ​ 53.6​ ​ശ​ത​മാ​ന​വും​ ​ന​ഗ​ര​ങ്ങ​ളി​ൽ​ 60.8​ ​ശ​ത​മാ​ന​വു​മാ​യി​ ​ഉ​യ​ർ​ന്നു.​ ​ഗോ​ത​മ്പ്,​ ​അ​രി,​ ​പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​ഉ​പ​ഭോ​ഗം​ ​കു​ത്ത​നെ​ ​താ​ഴു​ക​യാ​ണ്.​ ​അ​തേ​സ​മ​യം​ ​ടെ​ലി​വി​ഷ​ൻ,​ ​ഫ്രി​ഡ്ജ്,​ ​എ​സി​ ​എ​ന്നി​വ​യ്ക്കൊ​പ്പം​ ​ജീ​വി​തം​ ​ല​ളി​ത​മാ​ക്കു​ന്ന​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​തി​ന് ​കൂ​ടു​ത​ൽ​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ ​കൂ​ടു​ത​ൽ​ ​പ​ണം​ ​മു​ട​ക്കു​ന്നു​വെ​ന്നും​ ​സ​ർ​വേ​ ​വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ലാ​യ് ​വ​രെ​യു​ള്ള​ ​പ​ന്ത്ര​ണ്ട് ​മാ​സ​ക്കാ​ല​യ​ള​വി​ൽ​ ​ഒ​രാ​ളു​ടെ​ ​ശ​രാ​ശ​രി​ ​ഗ്രാ​മീ​ണ​ ​ഉ​പ​ഭോ​ഗം​ 3773​ ​രൂ​പ​യാ​ണ്.​ ​ന​ഗ​ര​ ​ഉ​പ​ഭോ​ഗം​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ 6,469​ ​രൂ​പ​യാ​ണെ​ന്നും​ ​സ​ർ​വേ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.

റിപ്പോർട്ടിംഗ് രീതി മാറും

2011-12 വർഷത്തിലാണ് ഇതിന് മുമ്പ് ഉപഭോഗ ശീലം വ്യക്തമാക്കുന്ന സർവേ അവസാനമായി സർക്കാർ പുറത്തുവിട്ടത്. 2017-18 വർഷത്തിൽ തയ്യാറാക്കിയെങ്കിലും ഡാറ്റ കൃത്യമല്ലെന്ന പേരിൽ സർവേ ഫലം പ്രസിദ്ധീകരിച്ചില്ല. ഇത്തവണത്തെ സർവേ ഡാറ്റകൾക്ക് അനുസരിച്ച് ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നതിൽ മാറ്റം വരുമെന്ന് വിദഗ്ദ്ധർ പറയുന്നു.