ഷിബു ചക്രവർത്തിയോട് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

Monday 26 February 2024 12:47 AM IST

തൃശൂർ: സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 'കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 10 വർഷമായി തുടങ്ങിയിട്ട്. കുട്ടികളാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമാണിത്. പക്ഷേ ഇത് ഓടുന്നില്ലല്ലോ"എന്നാണ് ഷിബു ചക്രവർത്തി ചോദിച്ചത്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് തെറ്റായി പറയരുതെന്ന് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. അന്താരാഷ്ട്ര ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയർത്തിക്കൂടേ എന്ന് ഷിബു ചക്രവർത്തി ചോദ്യം ഉന്നയിച്ചു. ഇതേ തുടർന്ന് അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.