കലാമണ്ഡലത്തെ മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

Monday 26 February 2024 12:48 AM IST

ചെറുതുരുത്തി: കലാമണ്ഡലത്തെ ആഗോളതലത്തിൽ മികവിന്റെ കേന്ദ്രമാക്കാനുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാമണ്ഡലം ഫെലോഷിപ്പ് അവാർഡ് എൻഡോവ്‌മെന്റ് സമർപ്പണവും മണക്കുളം മുകുന്ദരാജ സ്മാരക അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഥകളി സംഗീതത്തിൽ ഫെല്ലോഷിപ്പ് നേടിയ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്കും കൂടിയാട്ടത്തിൽ ഫെല്ലോഷിപ്പ് നേടിയ വേണുജിക്കും മുഖ്യമന്ത്രി പുരസ്‌കാരം നൽകി. ഫെല്ലോഷിപ്പ് നേടിയ ആർ.എൽ.വി.ദാമോദര പിഷാരടി, കലാമണ്ഡലം നാരായണൻ നമ്പൂതിരി, കലാമണ്ഡലം ബാലസുന്ദരൻ എന്നിവർക്ക് മന്ത്രി സജി ചെറിയാൻ പുരസ്‌കാരം നൽകി. കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഗോപിക്കുട്ടൻ നായർ, സി.പി.ബാലകൃഷ്ണൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം ഭാഗ്യേശ്വരി, സുകുമാരൻ നായർ, കെ.വി.ജഗദീശൻ, ഏഷ്യാഡ് ശശി മാരാർ, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, പള്ളം ചന്ദ്രൻ, കലാമണ്ഡലം വേണുമോഹൻ, എം.കെ.അനിയൻ, ഓയൂർ രാമചന്ദ്രൻ, കലാമണ്ഡലം പ്രഷീജ, കലാമണ്ഡലം പ്രശാന്തി, പ്രദീപ് ആറാട്ടുപുഴ, കലാമണ്ഡലം എം.കെ.ജ്യോതി, കലാമണ്ഡലം വിശ്വാസ്, കെ.എസ്.അഞ്ജലി, ഡോക്യുമെന്ററി പുരസ്‌കാരം നേടിയ അനൂപ് വെള്ളാനി, ശ്രീജിത്ത് വെള്ളാനി എന്നിവർക്ക് മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്‌കാരം നൽകി. കലാമണ്ഡലം വി.സി. ഡോ.ബി.അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. രജിസ്ട്രാർ ഡോ.പി.രാജേഷ്‌കുമാർ, സംസ്കൃത സർവകലാശാല വി.സി ഡോ.എം.വി.നാരായണൻ, കെ.എം.അഷറഫ്, ഷെയ്ഖ് അബ്ദുൽഖാദർ, ഡോ.കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, കെ.രവീന്ദ്രനാഥ്, ഡോ.പി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement