മുഖ്യമന്ത്രി പദത്തിൽ തുടർച്ചയായി ഏഴേമുക്കാൽ വർഷം: പിണറായിക്ക് റെക്കാഡ്

Monday 26 February 2024 1:05 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിൽ തുടർച്ചയായി ഏഴേ മുക്കാൽ വർഷം പൂർത്തീകരിച്ച് പിണറായി വിജയൻ.

. ഐക്യ കേരള രൂപീകരണത്തിന് ശേഷം തുടർച്ചയായി 2831 ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് പ്രവർത്തിച്ച ആദ്യ മുഖ്യമന്ത്രിയെന്ന റെക്കാഡ് പിണറായി വിജയന് സ്വന്തം.

2016 മേയ് 25 നാണ് കേരളത്തിന്റെ 22 -ാമത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ ചുമതല ഏൽക്കുന്നത് .അഞ്ചു വർഷത്തിന് ശേഷം തുടർഭരണവും സ്വന്തമാക്കി.2022 നവംബർ 14 ന് മുഖ്യമന്ത്രി പദവിയിൽ തുടർച്ചയായി പ്രവർത്തിച്ച വ്യക്തിയെന്ന റെക്കാഡ് നേടി. 2364 ദിവസമെന്ന സി.അച്ചുതമേനോന്റെ റെക്കാഡാണ് അന്ന് പിണറായി വിജയൻ മറികടന്നത്.സി.അച്ചുതമേനോൻ ഒരു മന്ത്രിസഭാ കാലത്താണെങ്കിൽ പിണറായി വിജയൻ തുടർച്ചയായ രണ്ടു മന്ത്രിസഭകളിൽ മുഖ്യമന്ത്രിയായി.. ഇ.കെ.നായനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിട്ടുള്ളത് .10 വർഷവും 153 ദിവസവും പക്ഷേ അതു തുടർച്ചയായ മന്ത്രിസഭകളിൽ ആയിരുന്നില്ല.