മാസ്റ്റർ പ്രിന്റേഴ്‌സ് സമ്മേളനം

Monday 26 February 2024 3:30 PM IST

കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷന്റ പ്രിന്റ് ആൻഡ് ബിയോണ്ട് സമ്മേളനം വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എം.ഡി ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു.

ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് പ്രസിഡന്റ് രാഘബേന്ദ്ര എൻ. ദത്ത ബറുവ, രാജു. എൻ കുട്ടി, കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ്, ആൾ ഇന്ത്യ ഫെഡറേഷൻ മേഖലാ വൈസ് പ്രസിഡന്റ് ജി. രവീന്ദ്ര ബാബു, കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement