'ഇത് വലിയ കഷ്ടമാണ്' ബസ് പുഴയിലേക്ക് മറിഞ്ഞെന്ന് സന്ദേശം, പ്രതികരിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍

Monday 26 February 2024 7:16 PM IST

തൃശൂര്‍: പുഴയിലേക്ക് ബസ് മറിഞ്ഞുവെന്ന് വ്യാജ ഫോണ്‍കോള്‍ ലഭിച്ചതായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പരാതി. കേച്ചേരിയിലെ പുഴയില്‍ ബസ് മറിഞ്ഞുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആറ് ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിയെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

കേച്ചേരി പുഴയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ അപകടത്തില്‍പ്പെട്ടെന്നായിരുന്നു ഫോണില്‍ ലഭിച്ച വ്യാജ സന്ദേശം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. ഇതേതുടര്‍ന്നാണ് വിവിധയിടങ്ങളില്‍ നിന്നായി ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയത്.

എന്നാല്‍ സ്ഥലത്ത് എത്തിയപ്പോള്‍ യാതൊരു അപകടവും നടന്നിട്ടില്ലെന്നും സന്ദേശം വ്യാജമാണെന്നും മനസിലായതോടെയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.