അങ്കണവാടി കെട്ടിട ഉദ്ഘാടനവും മാതൃസംഗമവും
Tuesday 27 February 2024 1:24 AM IST
പ്രമാടം : പ്രമാടം പഞ്ചായത്ത് രണ്ടാം വാർഡിലെ 49ാം വലഞ്ചുഴി അങ്കണവാടി കെട്ടിടവും മാതൃസംഗമവും ഹോമിയോ മെഡിക്കൽ ക്യാമ്പും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മിനി റെജി, ജി.ഹരികൃഷ്ണൻ, നിഷ മനോജ്, വി.ശങ്കർ, വാഴവിള അച്യുതൻ നായർ, അനിതകുമാരി, താര, സുവർണ്ണ കുമാർ, ബിന്ദു അനിൽ പ്രസന്നകുമാരി, ശരത്ത്, ആർ.രംഗനാഥ്, രാജീവ് വലഞ്ചുഴി , മായ രാജേഷ് എന്നിവർ പ്രസംഗിച്ചു.