ഐ.ടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യം

Tuesday 27 February 2024 12:31 AM IST

കൊച്ചി: ലോകത്തിലെ മുൻനിര സാമ്പത്തിക മേഖലകൾ മാന്ദ്യത്തിലേക്ക് നീങ്ങിയതോടെ ഇന്ത്യൻ ഐ.ടി കമ്പനികളിൽ പുതിയ ജീവനക്കാരുടെ നിമയനം കുറച്ചു. മുൻവർഷത്തേക്കാൾ കാമ്പസ് റിക്രൂട്ട്മെന്റിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടെന്ന് പ്രമുഖ എച്ച്.ആർ സംരംഭമായ റൻസ്റ്റാഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.എസ് വിശ്വനാഥ് പറയുന്നു. തുടക്കക്കാർക്ക് ജോലി ലഭിക്കുന്നതിനാണ് ഏറെ പ്രയാസം നേരിടുന്നത്. ആറ് മുതൽ ഒൻപത് മാസം വരെയുള്ള കാലയളവിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നതിലും ഗണ്യമായ കുറവുണ്ടായെന്നും വിശ്വനാഥ് പറയുന്നു. ഈ വർഷം ജൂണിന് ശേഷം മാത്രമേ ഐ.ടി റിക്രൂട്ട്മെന്റിൽ ഉണർവുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.